2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ

2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ
Feb 11, 2025 01:06 PM | By VIPIN P V

കോഴിക്കോട് (കുറ്റ്യാടി) : (www.truevisionnews.com) കുറ്റ്യാടി മണിമലയിലെ വ്യവസായ പാർക്കിലെ അഞ്ച് ഏക്കറോളം വരുന്ന ഒന്നാം ഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച് 2025 ജൂണിൽ വ്യവസായങ്ങൾക്ക് സ്ഥലം അനുവദിച്ചു കൊടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിലാണ് മന്ത്രി പി രാജീവ് ഇക്കാര്യം അറിയിച്ചത്. മണിമല നാളികേര പാർക്ക് ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ചേക്കർ ഭൂമിയിലുള്ള മരങ്ങളുടെ മൂല്യനിർണയം പൂർത്തീകരിച്ച് മരം മുറിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.

ആദ്യ ടെൻഡറിൽ കരാറുകാരെ ലഭിക്കാത്തതിനാൽ പുതുക്കിയ രണ്ടാം ടെൻഡർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിലുള്ള വ്യവസായ പ്ലോട്ടിലേക്ക് കടക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യമായ റോഡ്, ഓവുചാൽ ഇവയാണ് നിർമ്മിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി വിതരണത്തിന് ഉള്ള പ്രവർത്തികൾ കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പാർക്കിൽ പുരോഗമിച്ചു വരുന്നു.

നിലവിലുള്ള സ്ഥലത്തിന്റെ ലഭ്യതയും അതിലേക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളും കൂടാതെ സർക്കാർ ഉത്തരവ് മുഖേന പ്രസിദ്ധപ്പെടുത്തിയ ഏകീകൃത ഇൻഡസ്ട്രിയൽ ലാൻഡ് അലോട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച് കെഎസ്ഐഡിസി രൂപീകരിച്ചിട്ടുള്ള പ്രൈസിങ് കമ്മിറ്റി തീരുമാനിക്കുന്ന രീതിയിലുള്ള സ്ഥലവില അനുസരിച്ച് സ്ഥലം സംരംഭകർക്ക് അനുവദിച്ചു നൽകുവാൻ കഴിയുന്നതാണ് എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

#Industries #Kuttyadi #Manimala #Industry #Minister #PRajeev #LegislativeAssembly

Next TV

Related Stories
വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

Mar 19, 2025 05:33 PM

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ...

Read More >>
‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

Mar 19, 2025 05:16 PM

‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്....

Read More >>
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

Mar 19, 2025 04:59 PM

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു....

Read More >>
കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

Mar 19, 2025 04:08 PM

കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നീര്‍നായ ആക്രമിക്കുകയായിരുന്നു....

Read More >>
Top Stories