ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു
Feb 11, 2025 10:59 AM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) സ്വകാര്യ സർവകലാശാല ബില്ല് ഐക്യകണ്ഠേനയാണ് പാസാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സിപിഐ ബില്ലിനെ എതിർത്തിട്ടില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ വിയോജിപ്പറിയിച്ചു.

സിപിഐ മന്ത്രിമാരടക്കം ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാർഥി യുവജനസംഘടനകൾ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു. ടി.പി ശ്രീനിവാസനെ തല്ലിയതിൽ മാപ്പ് പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

'' ഓരോന്നിനും ഓരോ സമയമുണ്ട് ആ സമയത്തെ ചെയ്യാന്‍ പറ്റൂ. ആ കാലഘട്ടത്തിൽ എടുക്കേണ്ട നിലപാട് ആ കാലഘട്ടത്തിൽ എടുത്തൂ. കാലാനുസൃതമായ മാറ്റങ്ങൾ വരും.

മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് ആരെങ്കിലും കരുതിയിരുന്നോ? സിപിഐ ബില്ലിനെ എതിർത്തിട്ടില്ല. ചില മാറ്റങ്ങൾ നിർദേശിക്കുകയാണ് ഉണ്ടായത്. അത് അംഗീകരിച്ചു. ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. തുടർന്ന് മുന്നോട്ട് പോകും''

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവകലാശാല യാഥാർഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ.

മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവകലാശാല. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറിനിൽക്കാനാവില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ സിപിഐ വിയോജിച്ചു.

ഇന്നത്തെ കാലത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകും.സിപിഐയുടെ കാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജന സംഘടനകൾ എതിർക്കില്ല.

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ നിലയിലാണ്. ഹൃദ്യവും ഊഷ്മളവും ആയിരുന്നു. മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു കൂട്ടിച്ചേര്‍ത്തു.




#need #SFI #apologize #TPSrinivasan #private #universities #inevitable #RBindu

Next TV

Related Stories
വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

Mar 19, 2025 05:33 PM

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ...

Read More >>
‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

Mar 19, 2025 05:16 PM

‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്....

Read More >>
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

Mar 19, 2025 04:59 PM

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു....

Read More >>
കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

Mar 19, 2025 04:08 PM

കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നീര്‍നായ ആക്രമിക്കുകയായിരുന്നു....

Read More >>
Top Stories