കോഴിക്കോട് : ( www.truevisionnews.com ) വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുന്നമംഗലം നായർകുഴി പടിഞ്ഞാറേ തൊടികയിൽ ജിതിൻ (38) ആണ് പൊലീസ് പിടിയിലായത്.

ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.
ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.ഡി. മനോജ്, സിവിൽ പൊലീസ് ഓഫിസർ ഷമീർ, ഹോംഗാർഡ് മോഹനൻ എന്നിവർ ചേർന്ന് കളൻതോട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
മദ്യപിച്ച് വാഹനമോടിക്കൽ, പൊലീസുകാരെ ആക്രമിക്കൽ, അടിപിടി തുടങ്ങി വിവിധ വകുപ്പുകളിൽ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരിൽ കുന്നമംഗലം, മാവൂർ സ്റ്റേഷനുകളിൽ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#38 #year #old #native #Kozhikode #arrested #molestation #case
