തിരുവനന്തപുരം: (truevisionnews.com) മാജിക് കൂണ്‍ ലഹരിയായി കണക്കാക്കി കേസെടുക്കാന്‍ ഉറച്ച് എക്‌സൈസ്.മയക്കുമരുന്ന് കലര്‍ത്താന്‍ കഴിയുന്ന മിശ്രിതമായോ മാജിക് കൂണിനെ കണക്കാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിവിധിക്കെതിരേ അപ്പീലും നല്കാൻ എക്‌സൈസ്.

മാജിക് കൂണില്‍ സൈലോസൈബിന്‍ എന്ന ലഹരിവസ്തുവാണുള്ളത്. കൂണില്‍ എത്രശതമാനം ലഹരിയുണ്ടെന്ന് കണക്കാക്കി കേസെടുത്തിട്ടില്ലെന്നാണ് കോടതി പരാമര്‍ശം. സൈലോസൈബിന്‍ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്.
ജാമ്യം നിഷേധിക്കപ്പെടുന്ന ഗുരുതരകുറ്റമായി മാറുന്നത് വാണിജ്യ അളവില്‍ മയക്കുമരുന്ന് പിടികൂടുമ്പോഴാണ്. വാണിജ്യ അളവ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് നിലവിലെ ന്യൂനത.
മാജിക് കൂണ്‍ പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തുന്നത്. കൂണില്‍ അടങ്ങിയിട്ടുള്ള ലഹരിയുടെ അളവ് പ്രതിയെ പിടികൂടുന്ന സമയത്തുതന്നെ നിശ്ചയിച്ച് കേസെടുക്കുക പ്രയോഗികമല്ല.
ലാബില്‍ പരിശോധിച്ചശേഷമേ ലഹരിയുടെ അളവ് നിശ്ചയിക്കാനാകൂ. മാജിക് കൂണ്‍ ലഹരിയല്ലെന്ന നിര്‍വചനമല്ല കോടതി നടത്തിയിട്ടുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്.
ലഹരി സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിന്റെ ഗൗരവം അപ്പോള്‍ നിര്‍ണയിക്കാമെന്ന നിലപാടിലാണ് എക്‌സൈസ്. ലഹരിപദാര്‍ഥങ്ങള്‍ മറ്റെന്തെങ്കിലുമായി ചേര്‍ത്താല്‍ മൊത്തം മിശ്രിതത്തിലെ ലഹരി കണക്കാക്കി കേസെടുക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. സ്വഭാവിക ഫംഗസ് വിഭാഗത്തില്‍പെട്ടതാണെങ്കിലും സൈലോസൈബിന്‍ സാന്നിധ്യമുണ്ടെങ്കില്‍ ലഹരിവസ്തുവായി കണക്കാക്കാം.
ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ അളവില്‍ മാജിക് കൂണ്‍ കണ്ടെത്തുന്ന കേസുകളിലെ പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കാനിടയുണ്ട്.
#Excise #determined #file #case #against #magic #mushroom #intoxicant #appeal #HighCourtverdict
