വടകര: (truevisionnews.com) വടകര ചോറോട് ദേശീയ പാതയിൽ ഒമ്പത് വയസ്കാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഷെജിലിനെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തായിരുന്ന പ്രതിയെ ഇന്ന് രാവിലെ വടകര പോലീസ് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയാണ് പിടികൂടിയത്.

പേടി കൊണ്ടാണ് പിടികൊടുക്കാതിരുന്നത് എന്ന് പ്രതി ഷെജിൽ പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ കുട്ടിയുടെ മുത്തശ്ശി മരിക്കുകയും കുട്ടി കോമ അവസ്ഥയിലാവുകയും ചെയ്തിരുന്നു.
2024 ഫെബ്രുവരി 17ന് വടകര ചോറോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ തുടരുകയാണ് 9 വയസുകാരിയായ ദൃഷാന. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു.
#case #nineyearold #girl #hit #vehicle #stopping #Vadakara #police #accused #Shejil #custody
