ബാറിൽ കയറി നാലംഗസംഘത്തിന്റെ ആക്രമണം; 20 ലിറ്ററിലധികം വിലകൂടിയ മദ്യം മോഷ്ടിച്ചു

ബാറിൽ കയറി നാലംഗസംഘത്തിന്റെ ആക്രമണം; 20 ലിറ്ററിലധികം വിലകൂടിയ മദ്യം മോഷ്ടിച്ചു
Feb 10, 2025 02:31 PM | By Jain Rosviya

ആലപ്പുഴ: ആര്‍ത്തുങ്കലില്‍ നാലംഗസംഘം ബാര്‍ അടിച്ച് തകര്‍ത്തു. ചള്ളിയിലെ കാസില്‍ ബാറിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്.

അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയുമായിരുന്നു. 20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളു.

വിഷ്ണു ഗോപി എന്ന ഗുണ്ടയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പ് ഇതേ ബാറില്‍ ഒരു ഗുണ്ടാസംഘമെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.

#gang #four #attack #bar #More #than #liters #expensive #liquor #stolen

Next TV

Related Stories
Top Stories










Entertainment News