നെടുമ്പാശ്ശേരി: (www.truevisionnews.com) കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച പിഞ്ചു ബാലന്‍റെ മൃതദേഹം ജൻമനാടായ രാജസ്ഥാനിലെത്തിച്ചു. സൗരഭിന്‍റെ മകൻ റിഥിൻ ജാജുവാണ് വെള്ളിയാഴ്ച മരിച്ചത്.

ശനിയാഴ്ച രാവിലെ 9.35നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയ്പൂരിലേക്ക് കൊണ്ടുപോയത്. വിമാനത്താവള കമ്പനിയധികൃതർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
പൊലീസ് സി.സി.ടി.വി വിശദമായി പരിശോധിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അടുത്തയാഴ്ച കുട്ടിയുടെ മാതാപിതാക്കളോട് മൊഴി നൽകാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി സി.ഐക്കാണ് അന്വേഷണ ചുമതല.
#body #who #died #falling #garbage #home #police #asked #parents #statement
