കോഴിക്കോട്: (www.truevisionnews.com) മെഡിക്കൽ കോളജ് ഐ.സി.യു പീഡന ക്കേസ് കൈകാര്യം ചെയ്യുന്നതിൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് മനുഷ്യാവകാശ കമീഷൻ അന്വേഷണ റിപ്പോർട്ട്. അതിജീവിതയെ പരിശോധിച്ച ഡോക്ടർക്ക് മെഡിക്കോ-ലീഗൽ പരിചയമില്ലായിരുന്നുവെന്ന് അവരുടെ മൊഴിൽ വ്യക്തമാണ്.

ആശുപത്രിയിലെ ഒരു ജീവനക്കാരനെതിരെ ആരോപണമുയർന്ന കേസിൽ മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യംചെയ്ത് പരിചയ സമ്പന്നരായ ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്തിക്കുന്നതിൽ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കോ-ലീഗൽ പരിശോധനയിൽ നിർബന്ധമായും ശേഖരിക്കേണ്ട വജൈനൽ സ്വാബ്, ഇരയുടെ വസ്ത്രം എന്നിവ പരിശോധനയിൽ ശേഖരിച്ചതായി കാണുന്നില്ല. പീഡനം നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ഇത്തരം പരിശേധനകൾ നടത്തണം.
എന്നാൽ ഈ കേസിൽ അതിന്‍റെ അവശ്യമില്ലെന്നാണ് പരിശോധിച്ച ഡോക്ടർ പറയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതിജീവിതയുടെ പരാതി പ്രകാരം മെഡിക്കോ- ലീഗൽ പരിശോധനയിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരമേഖലാ ഐ.ജി കെ സേതുരാമനെ നിയോഗിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടിൽ വൈദ്യ പരിശോധനയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതരിരെ ഉചിതമായ നടപടിക്ക് നമുഷ്യാവകാശ കമീഷൻ സർക്കാരിന് നിർദേശം നൽകാമെന്നും ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
#Important #finding #Kozhikode #ICUtorturecase #criticalfailure #medicalexamination
