ആക്രമണം ആസൂത്രിതം; കോഴിക്കോട് മുക്കത്തെ ഹോട്ടലുടമ 'ദേവദാസ് മുമ്പും മോശമായി പെരുമാറി', വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

ആക്രമണം ആസൂത്രിതം; കോഴിക്കോട് മുക്കത്തെ ഹോട്ടലുടമ 'ദേവദാസ് മുമ്പും മോശമായി പെരുമാറി', വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
Feb 8, 2025 04:45 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.

കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ. ഹോട്ടലുടമയായ ദേവദാസും മറ്റു രണ്ടു പേരും ചേര്‍ന്ന് രാത്രിയിൽ അതിക്രമത്തിന് ശ്രമം നടത്തുന്നതിനിടെ പ്രാണരക്ഷാര്‍ത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.

മുമ്പും ഹോട്ടലുടമയായ ദേവദാസിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു. ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോള്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞെങ്കിലും പിന്നീട് ചികിത്സയിലിരിക്കെ ഭീഷണി സന്ദേശം അയച്ചു. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് വാട്സാപ്പിൽ അയച്ചത്.

കെട്ടിടത്തിൽ നിന്ന് വീണ പരിക്കേറ്റിട്ടും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോകാൻ അവര്‍ ശ്രമിച്ചുവെന്നും ആസൂത്രിതമായാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ദേവദാസ് റിമാന്‍ഡിലാണ്.

#attack #planned #girl #revealed #bad #experience #hotel #owner #Kozhikode

Next TV

Related Stories
തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

Mar 23, 2025 10:18 AM

തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോൺസനെ പിടികൂടുന്നതിനാണു പൊലീസ് അവിടെ എത്തിയത്....

Read More >>
ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

Mar 23, 2025 10:12 AM

ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ...

Read More >>
അമ്മയുടെ നഗ്ന വീഡിയോ മകന് അയച്ചു, വടകര സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

Mar 23, 2025 09:51 AM

അമ്മയുടെ നഗ്ന വീഡിയോ മകന് അയച്ചു, വടകര സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

കാഞ്ഞങ്ങാട് സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനുപിന്നാലെയാണ് ഇയാൾക്കെതിരെ...

Read More >>
സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

Mar 23, 2025 09:32 AM

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക്...

Read More >>
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

Mar 23, 2025 09:07 AM

'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ്...

Read More >>
Top Stories