കൊല്ലം: (truevisionnews.com) കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്.

ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഇരുവരും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മനീഷ.
#Accident #due #collapse #slab #hostel #building #young #woman #died #undergoing #treatment
