അച്ഛൻ ഡ്രൈവറും മകൾ കണ്ടക്‌ടറും, കാഴ്ചക്കാർക്ക് കൗതുകം; ബസിൽ യാത്രക്കാരനായി സുരേഷ്ഗോപി

അച്ഛൻ ഡ്രൈവറും മകൾ കണ്ടക്‌ടറും, കാഴ്ചക്കാർക്ക് കൗതുകം; ബസിൽ യാത്രക്കാരനായി സുരേഷ്ഗോപി
Feb 8, 2025 12:23 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ - കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസിലാണ് സുരേഷ് ഗോപിയും യാത്ര ചെയ്തത്.

കോട്ടപ്പുറം പള്ളിയിലേക്കായിരുന്നു എംപിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിനാണ് സുരേഷ് ഗോപി ബസിൽ യാത്ര ചെയ്ത് എത്തിയത്.

കുട്ടിക്കാലം തൊട്ട് വണ്ടികളെ പ്രണയിച്ച അനന്തലക്ഷ്മിയാണ് തൃശൂരിലെ ബസ് ജീവനക്കാര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ്. പി ജി പഠനത്തോടൊപ്പമാണ് ബസിലെ കണ്ടക്ടർ പണിയും ചെയ്യുന്നത്.

ചെറുപ്പം മുതൽ അനന്തലക്ഷ്മിക്ക് ബസുകളോട് വലിയ പ്രണയമായിരുന്നു. തന്‍റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

ആദ്യം ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്. ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ടും ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറി.

പഠിത്തത്തിൽ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി കൊണ്ട് പോകുന്നത്. ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ആഗ്രഹം.

നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അമ്മ. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്. സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു. ഷൈനിന്‍റെ ഉടമസ്ഥതയിലുള്ള ബസാണ് രാമ പ്രിയ.

#sureshgopi #travelled #ramapriya #bus #where #father #driver #daughter #conductor #thrissure

Next TV

Related Stories
'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

Mar 12, 2025 09:51 AM

'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി...

Read More >>
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
Top Stories