പൂന്തുറ (തിരുവനന്തപുരം): (www.truevisionnews.com) സാക്ഷിപറഞ്ഞതിന് അയല്‍വാസിയെ ഭീഷണിപ്പെടുത്തിയ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. അയല്‍വാസിയുടെ പരാതിപ്രകാരമാണ് പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ആഷിക്കിനെ(19) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ കേസ് പ്രതിയായ ആഷിക്ക് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കേസില്‍ സാക്ഷിപറഞ്ഞ അയല്‍വാസിയെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2024-ൽ ആഷിക്കിനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസി പൂന്തുറ പോലീസില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു.
അറസ്റ്റിലായ ആഷിക്ക് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അയല്‍വാസിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് എസ്.ഐ. വി.സുനില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#Threatened #enter #home #statement #accused #released #POCSOcase #arrested
