തിരുവനന്തപുരം: (www.truevisionnews.com) വിമാനം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. അബൂദബിയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 12 മണിക്കൂർ വൈകിയത്.

രാത്രി 8.40 ന് പുറപ്പെടേണ്ട വിമാനം നാളെ(വെള്ളിയാഴ്ച) രാവിലെ 7.15ന് മാത്രമേ പുറപ്പെടൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്നാണ് വിശദീകരണം.
എന്നാൽ, യാത്രക്കായി എത്തിയവർ വിമാനത്താവളത്തിൽ ഒരു രാത്രിമുഴുവൻ എങ്ങനെയാണ് കഴിയേണ്ടത് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. യാത്രക്കാർക്ക് കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നാണ് യാത്രക്കാർ നൽകുന്ന വിവരം.
#AirIndiaExpress #AbuDhabi #delayed #hours #Commuters #protest #Thiruvananthapuram
