കോഴിക്കോട്: (truevisionnews.com) നാദാപുരം ചെക്യാട് പഞ്ചായത്തിൽ അരിക്കുന്ന് ബി എസ് എഫ് കേന്ദ്രത്തിനടുത്ത് ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബുകൾ ഉൾപ്പടെയുള്ള ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തേടി.

കഴിഞ്ഞ ദിവസം രാത്രി ബി എസ് എഫ് കേന്ദ്രത്തിന് പരിസരത്തുവച്ച് ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ബോംബ് സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.
കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ സൂക്ഷിച്ചിരുന്നത്.
ബോംബുകൾ ഏറെ പഴക്കമില്ലന്നും അടുത്തിടെ നിർമിച്ചതാണെന്നും വളയം സി ഐ ഫായിസ് അലി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
#weapons #Nadapuram #BSF #headquarters #Police #launched #thorough #investigation
