കോതമംഗലം: കോതമംഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട.രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും അറസ്റ്റിൽ.കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്.

സാമ്രാട്ട് സേഖ് (30 വയസ്) എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ് (30 വയസ്) എന്നയാളെ 1.05 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടെടുത്തത്.
പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്.കെ.എ, ആസിഫ് മുഹമ്മദ്.എൻ.എം, ബിലാൽ.പി.സുൽഫി, ജോയൽ ജോർജ്, സോബിൻ ജോസ് എന്നിവരും ഇൻസ്‌പെക്ടറോടൊപ്പം പരിശോധനകളിൽ പങ്കെടുത്തു.
തളിപ്പറമ്പിൽ നിന്നും എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ 1.14 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജിതു പ്രധാൻ (47 വയസ്) എന്നയാളാണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അഷ്‌റഫ്.എം.വി, രാജേഷ്.കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്.കെ, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്.എ൦.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
#Big #ganja #poaching #Kothamangalam #Thaliparam #Two #natives #WestBengal #one #native #Odisha #arrested
