തിരുവനന്തപുരം: (www.truevisionnews.com) റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ലോഡ്‌ജ് മുറിയിലെ വാതിൽ പാതി ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
6 മാസങ്ങൾക്ക് മുമ്പ് ആണ് റഷ്യയിൽ മനുഷ്യ കടത്തിൽ അകപ്പെട്ട ഡേവിഡ് മുത്തപ്പൻ നാട്ടിൽ തിരിച്ചെത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇൻക്വെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
#DavidMuthappan #who #caught #Russianmercenaryarmy #committed #suicide #lodge
