പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടി; പ്രതികള്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടി; പ്രതികള്‍ അറസ്റ്റില്‍
Feb 5, 2025 10:22 PM | By akhilap

തൃശൂര്‍: (truevisionnews.com) പൊലീസിന്റേതിനു സമാനമായ ബ്രൗണ്‍ ഷൂ, കാക്കി പാന്റ് എന്നീ മഫ്തി വേഷവിധാനങ്ങൾ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണപ്പെടുത്തി പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍ .

പാലക്കാട് തച്ചനാട്ടുകാര, നാട്ടുകല്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിയാദ് (37), മുല്ലശേരി സ്വദേശികളായ രായന്മാരാക്കാര്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (33), രായന്മാരാക്കാര്‍ വീട്ടില്‍ ഷിഹാബ് (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം അസി. കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

2024 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയെ മൂന്ന് പേര്‍ ശക്തന്‍ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റുകയും പണം ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അസാം സ്വദേശി ഇക്കാര്യത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ പൊലീസിന്റേതിനു സമാനമായ ബ്രൗണ്‍ ഷൂ, കാക്കി പാന്റ് എന്നീ മഫ്തി വേഷവിധാനങ്ങളോടെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പുസംഘം ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങിയതായി മനസിലാക്കി.തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ ചുമതല അസി. കമ്മീഷണറിനെ ഏൽപ്പിക്കുകയും ചെയ്തു. എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായി അന്വേഷണം നടത്തുന്നതിനിടയില്‍ കേസിലെ ഒരു പ്രതിയായ സിയാദ് പോണ്ടിച്ചേരിയില്‍ ഉണ്ടെന്ന് മനസിലാക്കി.

അതിനിടെ പ്രതി പോണ്ടിച്ചേരിയില്‍ നിന്ന് എറണാകുളത്തെ ഒളി‌സങ്കേതത്തിലേക്ക് മാറുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയായ സിയാദിനെ കലൂരിലെ ലോഡ്ജില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ തൃശൂര്‍ എളവള്ളിയില്‍ നിന്നും പിടികൂടുകയും ചെയ്തു.

ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെ്കടര്‍ എം.ജെ. ജിജോ, ഈസ്റ്റ് സബ് ഇന്‍സ്‌പെ്കടര്‍മാരായ ബിപിന്‍ പി. നായര്‍, രാജേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ രജീഷ്, സന്ദീപ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


#Police #officials #cheated #extorted #money #foreign #workers #accused #arrested

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories