'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്
Jan 26, 2025 10:19 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) ‘വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു.

വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നു എന്ന് പറയുമ്പോൾ ആ പ്രാർത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’ -ആശുപത്രിക്കിടക്കയിൽ നിന്ന് പുഞ്ചിരിയോടെ ഉമതോമസ് എം.എൽ.എയുടെ സംസാരം ലോകം കേട്ടു. കലൂർ സ്റ്റേഡിയത്തിൽ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എംഎൽഎ.

കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് പങ്കെടുത്തത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നതായും ഉമതോമസ് പറഞ്ഞു.

കഴിഞ്ഞ മാസം കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി​ ​ഗാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റിരുന്നു.

#Thankyou #everyone #Prayers #UmaThomas #participated #publicprogram #online #hospital

Next TV

Related Stories
Top Stories










Entertainment News