നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Jan 24, 2025 08:03 PM | By VIPIN P V

ഹരിപ്പാട്: ( www.truevisionnews.com) നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കൽ അനീഷ് മൻസിൽ ( പേരേകിഴക്കതിൽ ) അബ്ദുൽ ഖാദർ കുഞ്ഞ് (69) ആണ് മരിച്ചത്.

ദേശീയപാതയിൽ രാമപുരം മാളിയേക്കൽ ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 7.15 ന് ആയിരുന്നു അപകടം.

കായംകുളത്തുള്ള ബന്ധുവിന്റെ മരണവീട്ടിലേക്ക് പോവുകയായിരുന്ന അബ്ദുൽ ഖാദറിന്റെ സ്കൂട്ടറിന് പിന്നിൽ നിലമ്പൂരിൽ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

#scooter #passenger #tragicend #car #lostcontrol

Next TV

Related Stories
Top Stories










Entertainment News