കോഴിക്കോട്: ( www.truevisionnews.com) അബദ്ധത്തില്‍ വീടിന് മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

പൂനൂര്‍ ചാലുപറമ്പില്‍ പരേതനായ പോക്കറിന്റെ മകന്‍ കക്കാട്ടുമ്മല്‍ പിലാവുള്ളതില്‍ അബ്ദുസ്സലാമാണ് (67) മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിന്റെ മുകള്‍ നിലയില്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
അബദ്ധത്തില്‍ താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുസ്സലാമിനെ ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മരണം സംഭവിച്ചത്.
#head #household #died #falling #upperfloor #house #undergoing #treatment #Kozhikode
