മലപ്പുറം: ( www.truevisionnews.com) മരം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു.

മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം.
മരങ്ങൾ ലോറിയിൽ നിന്ന് താഴെ നിൽക്കുന്ന ഷംസുദ്ദീൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
#porter #died #body #fell #while #unloading #wood #lorry
