#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്
Jan 17, 2025 12:07 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com) കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

കോട്ടയം പാലായിൽ വിദ്യാർഥിയെ സഹപാഠികൾ ന​ഗ്നനാക്കി ഉപദ്രവിച്ചതായാണ് പരാതി.

പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്.

വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു.

എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

#incident #student #beaten #classmates #Minister #VeenaGeorge #sought #report

Next TV

Related Stories
Top Stories










Entertainment News