കോഴിക്കോട് : ( www.truevisionnews.com) ദേശീയ ഗെയിംസ് മത്സരത്തിൽ നിന്നും കളരിപ്പയറ്റ് ഒഴിവാക്കിയ അധികൃതരുടെ നടപടി ന്യായീകരിക്കുന്ന പി.ടി ഉഷ എംപിയുടെ നിലപാട് പ്രതിഷേധാർഹം ആണെന്ന് സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷൻ കുറ്റപ്പെടുത്തി.

ദേശീയ ഗെയിംസിൽ 19 മെഡലുകൾ കേരളത്തിന് സമ്മാനിച്ച കളരിപ്പയറ്റിനെ ദേശീയ ഗെയിംസിലെ മത്സരത്തിൽ നിന്നും ഒഴിവാക്കി പ്രദർശന ഇനമാക്കി മാറ്റിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അധികൃതരുടെ നിലപാടിനോടൊപ്പം നിന്ന് കളരിപ്പയറ്റ് ദേശീയ മത്സരത്തിൽ ഉൾപ്പെടുത്താൻ ആവില്ലെന്ന് പി.ടി.ഉഷ എം.പി. പ്രസ്താവന ഇറക്കിയത്.
മാത്രമല്ല കളരിപ്പയറ്റിനെ ദേശീയ ഗൈയിംസിൽ ഉൾപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് എം.പി.യുടെ പ്രസ്താവന.
കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ അവഞ്ജതയോടെ കാണുന്ന എം.പി.യുടെ നിലപാട് തിരുത്തണമെന്ന് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ വളപ്പിൽ കരുണൻഗുരുക്കൾ അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുഹമ്മദ്ഗുരുക്കൾ, കടത്തനാട് മുകുന്ദൻ ഗുരുക്കൾ, സൗഭന്ദ്രം സുരേഷ് ഗുരുക്കൾ , കെ. ജി. രാധാകൃഷ്ണൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.
#Kalaripayat #out #NationalGames #KalaripayattuFederation #against #PTUsha #stance
