എറണാകുളം: ( www.truevisionnews.com) എറണാകുളം പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം.

വേണു, വിനീഷ, ഉഷ എന്നിവരാണ് മരിച്ചത്. പ്രതിയായ ഇവരുടെ അയൽവാസി റിതുവിനെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമിയുടെ വെട്ടേറ്റു ഗുരുതര പരുക്കേറ്റ കുടുംബത്തിലെ മറ്റൊരാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ടോടെയാണു സംഭവം.
കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകായിരുന്നു.
വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണു പ്രാഥമിക നിഗമനം. മാരകായുധവുമായി വീട്ടിലേക്ക് കയറി വന്ന റിതു ഇവരെ വെട്ടുകയായിരുന്നു. തടയാനെത്തിയവർക്കും വെട്ടേറ്റിട്ടുണ്ട്.
#Three #people #were #hacked #death #house #Chendamangalam #One #police #custody
