#PVAnwar | പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു

#PVAnwar | പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു
Jan 16, 2025 02:28 PM | By VIPIN P V

മലപ്പുറം : ( www.truevisionnews.com) പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു.

സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്.

സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു.

എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.

സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.

നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു.

11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്.

കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു.

പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം.

അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

#PVAnwar #police #security #withdrawn

Next TV

Related Stories
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
Top Stories