അടൂർ: ( www.truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറ് വർഷം കഠിനതടവും 10,000 രൂപ പിഴയും.

പെരിങ്ങനാട് പാറക്കൂട്ടം തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണപിള്ളയെ (59)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് ശിക്ഷിച്ചത്.
കഴിഞ്ഞ ജൂൺ 21നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് ബസ്സിൽ വന്ന പെൺകുട്ടി പുറത്ത് ഇറങ്ങിയ സമയം പ്രതി അതിക്രമം നടത്തുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത കുട്ടിയെ ചവിട്ടുകയും പുറത്തും കഴുത്തിനും അടിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുത്തത്.
അന്നത്തെ ഏനാത്ത് സബ് ഇൻസ്പെക്ടർ ആയിരുന്ന വിജിത്ത് കെ. നായർ. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആയിരുന്ന അജികുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിതാ ജോൺ പി. ഹാജരായി. പിഴത്തുക അതിജീവിതക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
#Sexualassault #minorgirl #year #old #sentenced #six #years #rigorous #imprisonment
