തിരുവനന്തപുരം : (truevisionnews.com) ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വഴയില ആറാംകല്ലിലായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ അരുവിക്കര ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്
ഇന്നലെ രാത്രി പതിനൊന്നര മണിക്കാണ് അപകടം ഉണ്ടായത്.ആറാംകല്ലിൽ വെച്ച് ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിൽ ചെന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജയ് ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴങ്ങിയത്.
അപകടത്തിൽ അജയിയുടെ കൂടെ ഉണ്ടായിരുന്ന യൂവാവിന് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
#21year #old #dies #after #autorickshaw #collides #with #bike