(truevisionnews.com) സോഷ്യൽ മീഡിയയിൽ വൈറലായി രണ്ടാം ക്ലാസുകാരുടെ ഉത്തരക്കടലാസ്. ടീച്ചർ തന്നെ പങ്കുവെച്ച ഉത്തരക്കടലാസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചുറ്റുപാടും നിരീക്ഷിച്ച് മുട്ടയിടുന്നവരും പ്രസവിക്കുന്നവരും പേരെഴുതാനുള്ള ചോദ്യത്തിന് പ്രസവിക്കുന്നവരുടെ പട്ടികയിൽ കുട്ടികൾ എഴുതിയിരിക്കുന്നത് ടീച്ചർ സുനിതയുടെ പേര്.
ടീച്ചർ ആയാലും ഇത് കാണുമ്പൊൾ ചിരിക്കാതെ വേറെ വഴിയില്ലല്ലോ. ഈ നിഷ്കളങ്കത നിറഞ്ഞ ഉത്തരം സുനിത ടീച്ചർ തന്നെയാണ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.
‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ..ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല..
'മുട്ടയിടുന്നവരും പ്രസവിക്കുന്നവരും …’ എന്നാണ് ഉത്തരക്കടലാസ് പങ്കുവെച്ച് ടീച്ചർ കുറിച്ചത്. നിരവധി കമ്മന്റുകളും ഷെയറുകളുമാണ് ഇതിനു ലഭിക്കുന്നത്. എന്നാൽ ടീച്ചർ ഇതിനു മാർക്ക് നൽകിയിട്ടുമുണ്ട്.
https://www.facebook.com/sunitha.gs.129/posts/2909175409241307?ref=embed_post
#answer #sheet #second #class #gone #viral #social #media.