#epjayarajanautobiography | ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിക്കെതിരെ കേസ്

#epjayarajanautobiography | ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിക്കെതിരെ കേസ്
Dec 31, 2024 07:54 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com) സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്‍റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു.

ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 316, 318 വകുപ്പുകൾ, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്കിൽ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്.

ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻ്റെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ ഇപി വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

#EPJayarajan's #Autobiography #Controversy #Case #against #former #head #publication #division #DC #Books

Next TV

Related Stories
#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Jan 4, 2025 06:04 AM

#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു...

Read More >>
#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

Jan 4, 2025 05:55 AM

#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

പലപ്പോഴും ഇത്തരം വേദികളിൽ നിന്നാണ് ഭാവിയിലേക്കുള്ള താരങ്ങൾ...

Read More >>
#Accident | കേച്ചേരിയിൽ  ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

Jan 3, 2025 11:03 PM

#Accident | കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം...

Read More >>
#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

Jan 3, 2025 11:01 PM

#missingcase | ഷഹന പോയത് വസ്ത്രം മാറി, മുഖം മറച്ചതും ഫോണില്ലാത്തതും വെല്ലുവിളി; കുട്ടിയ്ക്കായി വല വിരിച്ച് 36 അം​ഗസംഘ പൊലീസ്

കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ്...

Read More >>
#straydog |  തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Jan 3, 2025 10:33 PM

#straydog | തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍...

Read More >>
#accident | കോഴിക്കോട്ടെ  വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Jan 3, 2025 10:31 PM

#accident | കോഴിക്കോട്ടെ വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു, ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
Top Stories

Entertainment News