( www.truevisionnews.com ) ഇടതുപക്ഷക്കാരന്റെ ചോരവീഴുമ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്. കേട്ടാല്‍ തോന്നുക കേരളത്തില്‍ നടന്ന ഏകരാഷ്ട്രീയക്കൊലപാതകം പെരിയയിലേതാണെന്നാണ്.
ചോരയിലും കൊലയിലും മാധ്യമങ്ങള്‍ ഇടതുവിരോധം കാണിക്കരുത്. ചോരയില്‍ വിഷം കലര്‍ത്തരുത്. മരണത്തില്‍ വിഷം കലര്‍ത്തരുത്. ധീരജിന്റെ കൊലയാളികളെ എന്റെ കുട്ടികള്‍ എന്നാണ് കെ.പി.സി.സി. പ്രസിഡന്റ് വിശേഷിപ്പിച്ചത്.
നിങ്ങളുടെ ധാര്‍മിക രോഷം എവിടേയും കണ്ടില്ലല്ലോ? ധീരജിന്റെ കൊലയാളികളെ ചേര്‍ത്തുപിടിക്കും എന്ന് പറഞ്ഞില്ലേ? കൊലപാതകി, പ്രതി ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനും ഔട്ട് റീച്ച് സെല്ലിന്റെ ചുമതലക്കാരനായിരുന്നില്ലേ? ഇടതുപക്ഷത്തിന്റെ അന്ത്യം കാണാന്‍ മാധ്യമങ്ങള്‍ ഒന്നിച്ചിറങ്ങിയിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കുന്ന വലിച്ചെറിയല്‍ വിരുദ്ധവാരം വിജയിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളുടെ സഹകരണം തേടി. അവനവന്റെ കൈവശമുള്ള പാഴ്‌വസ്തുക്കള്‍ ആവശ്യം കഴിഞ്ഞാല്‍ കണ്ടിടത്ത് വലിച്ചെറിയുന്നത് സംസ്‌കാരശൂന്യമായ സമീപനമാണ്.
കേരളംപോലെ പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന പൊതുബോധമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
#Do #not #mix #poison #with #blood #Periya #is #not #the #first #political #murder #Kerala #Minister #mbRajesh