#sexuallyassaulting | സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും

#sexuallyassaulting | സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു,  ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും
Dec 31, 2024 04:08 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,05,000 രൂപ പിഴക്കും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു.

മണകാട് സ്വദേശി മനോജ്‌ (44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്‍മഹത്യ ചെയ്തിരുന്നു.

കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തിൽ പറഞ്ഞു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്.

പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിർത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല.

ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന് പോകാതെയായി. ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കം നടന്നു.

തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന്‌ ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി കൊടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു.

സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നു എന്നും രജിസ്റ്ററിൽ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ പ്രൊസീക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞിരുന്നു.

പ്രൊസിക്യൂഷൻ വേണ്ടി സെപ്ഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, ആർ. വൈ. അഖിലേഷ് ഹാജരായി. ഫോർട്ട്‌ പൊലീസ് ഇൻസ്‌പെക്ടർമാരായ എ. കെ. ഷെറി. കെ. ആർ. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.



#Tuition #teacher #who #molested #girl #student #gets #111 #years #rigorous #imprisonment #fine

Next TV

Related Stories
#cpm | വി പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി

Jan 3, 2025 03:02 PM

#cpm | വി പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി

പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയിൽ നിന്ന് തീയും പുകയും, പിന്നാലെ നിന്ന് കത്തി

Jan 3, 2025 02:48 PM

#fire | ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയിൽ നിന്ന് തീയും പുകയും, പിന്നാലെ നിന്ന് കത്തി

സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ്...

Read More >>
#periyamurdercase |  'അക്രമ രാഷ്ട്രീയത്തിൽ പൊളിഞ്ഞത് രണ്ട് ജീവൻ', പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകള്‍ ; വിധി പകർപ്പ് പുറത്ത്

Jan 3, 2025 02:43 PM

#periyamurdercase | 'അക്രമ രാഷ്ട്രീയത്തിൽ പൊളിഞ്ഞത് രണ്ട് ജീവൻ', പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകള്‍ ; വിധി പകർപ്പ് പുറത്ത്

കേസിൽ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായെന്നാണ് കോടതി...

Read More >>
#SajiCherian | പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

Jan 3, 2025 02:12 PM

#SajiCherian | പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ്...

Read More >>
Top Stories