#kalyansilks | മൃദംഗനാദം സംഘാടകർ 12,500 സാരി ഓർഡർ നൽകി, 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി - കല്യാണ്‍ സിൽക്സ്

#kalyansilks | മൃദംഗനാദം സംഘാടകർ 12,500 സാരി ഓർഡർ നൽകി, 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി - കല്യാണ്‍ സിൽക്സ്
Dec 31, 2024 03:31 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കലൂർ സ്റ്റേഡിയത്തിലെ മൃദം​ഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ ഉയർന്ന വിവാ​ദങ്ങളിൽ വിശദീകരണവുമായി കല്ല്യാൺ സിൽക്സ്.

സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു.

കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാൺ സിൽക്സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.

മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ് സാരി നിർമിച്ച് നൽകുകയായിരുന്നുവെന്നും കല്യാണ്‍ സിൽക്സ് പറയുന്നു.

ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് മകനും ഡോക്ടറുമായ വിഷ്ണു പറഞ്ഞു.

#Mridanganadam #organizers #placed #order #12,500 #sarees #charged #1600 #Rs360 #Explained #Kalyan #Silks

Next TV

Related Stories
#SajiCherian | പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

Jan 3, 2025 02:12 PM

#SajiCherian | പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ്...

Read More >>
#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

Jan 3, 2025 01:17 PM

#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം...

Read More >>
#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

Jan 3, 2025 01:03 PM

#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം...

Read More >>
#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

Jan 3, 2025 01:03 PM

#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്...

Read More >>
Top Stories