കൊച്ചി :( www.truevisionnews.com ) കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്.
ഭരതനാട്യ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.
പതിനഞ്ച് അടിയോളം ഉയരം ഉള്ള വേദിയിൽ നിന്നാണ് താഴേക്ക് വീണത്.
സിപി ഐ എം നേതാവ് ചന്ദ്രൻ പിള്ളയുമായി സംസാരിക്കുന്നതിനിടയിലാണ് അപകടം.
കൈവരി പോലെ തോന്നിപ്പിക്കുന്ന ചുവന്ന റിബണിൽ പിടിച്ചപ്പോൾ താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ എം എൽ എയെ പാലാരിവട്ടം റെനൈ ആശുപത്രിൽ പ്രവേശിപ്പിച്ചു.
മന്ത്രി സജി ചെറിയാൻ എ ഡി ജി പി എസ് ശ്രീജിത്ത് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് അപകടം.
#Kochi #Bharatanatyam #Guinness #Record #UmathomasMLA #fallsdown #stage #Serious #injury