ഇരിങ്ങൽ: (vatakara.truevisionnews.com) വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ ലൈറ്റുകളാണ് ഉത്തർ പ്രദേശിന്റെ കരവിരുത്.
വ്യത്യസ്ത ഡിസൈനുകളിലും വലുപ്പത്തിലുമുള്ള അത്തരം ലൈറ്റുകളുടെ തിളക്കവുമായാണ് യു.പി. യിലെ മൊറാദാബാദിൽ നിന്നുള്ള കാംരാൻ ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലെത്തിയത്.
കരവിരുതിൻ്റെ മകുടോദാഹരണങ്ങളാണ് ഇത്തരം വിളക്കുകൾ. സമ്പന്നമായ മൊറോക്കൻ സംസ്ക്കാരത്തിന്റെ പ്രധാന ചിഹ്നമായ ഈ വിളക്ക് യു.പി.യിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്.
മൊറാദാബാദിൽ മാത്രം 12,000 പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. റംസാൻ കാലത്തെ പ്രധാന അലങ്കാര വിളക്കാണിവ. ഇസ്‌ലാമിക ചരിത്രത്തിൽ ഈ വിളക്കിന് പ്രാധാന്യമുള്ളതിനാലാണിത്.
മൈൽ സ്റ്റീൽ എന്ന മെറ്റലിൽ വിവിധ പാറ്റേണു കൾ രൂപപ്പെടുത്തിയാണ് നിർമാണം. മേശപ്പുറത്ത് വെയ്ക്കുന്നതും നിലത്ത് വെയ്ക്കാൻ പറ്റുന്നതും തൂക്കിയിടുന്നതുമായ വിവിധ മോഡലുകളുണ്ട്.
മൃദുവായ ഈ വെളിച്ചം സർഗലായ മേളയിൽ ആദ്യമായി എത്തു കയാണ്. 450 രൂപ മുതൽ 7000 വരെയുള്ള വിളക്കുകളുണ്ട്.
#Craftsmanship #UttarPradesh #Moroccan #light #shines #Iringal #Sargalaya