#ginnasdanceprogramme | 'നൃത്താധ്യാപകർ വഴി പണപ്പിരിവ്', കലൂരിലെ നൃത്തപരിപാടിയിൽ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ്, ദിവ്യ ഉണ്ണിയുടെ സുഹൃത്തും പ്രതി

#ginnasdanceprogramme | 'നൃത്താധ്യാപകർ വഴി പണപ്പിരിവ്', കലൂരിലെ നൃത്തപരിപാടിയിൽ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ്, ദിവ്യ ഉണ്ണിയുടെ സുഹൃത്തും പ്രതി
Jan 1, 2025 12:00 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്.

മൃദം​ഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്.

മൃദം​ഗവിഷൻ ഡയറക്ടർ നി​ഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതിചേർത്തേക്കും.

നൃത്താധ്യാപകർ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരേ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകർ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി.

കൂടാതെ ​ഗിന്നസ് റെക്കോ‍ഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയിൽ സംഘാടകർ റെക്കോഡ് വേദിയിൽ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തിൽ പങ്കെടുത്തവർക്ക് ​ഗിന്നസ് റെക്കോ‍ഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നൽകിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഇതിനെ തുടർന്ന് പരിപാടിയുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും. കൂടാതെ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കുമെന്നാണ് വിവരം.

#Collecting #money #through #dance #teachers #police #case #betrayal #trust #dance #show #Kalur #DivyaUnni #friend #also #accused

Next TV

Related Stories
#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ  വാർഷിക സമ്മേളനത്തിൽ

Jan 4, 2025 08:10 AM

#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ വാർഷിക സമ്മേളനത്തിൽ

എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Jan 4, 2025 07:27 AM

#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ്...

Read More >>
#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി,  കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

Jan 4, 2025 06:42 AM

#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി, കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ...

Read More >>
#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Jan 4, 2025 06:34 AM

#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക....

Read More >>
#umathomas |  ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

Jan 4, 2025 06:30 AM

#umathomas | ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ...

Read More >>
#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Jan 4, 2025 06:04 AM

#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു...

Read More >>
Top Stories