മലപ്പുറം : (truevisionnews.com) പെരിയ ഇരട്ടക്കൊലക്കേസ് വിധിയിലൂടെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയത് നീതീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം നടത്തിയതിനെതിരെയും പ്രതികരണമുണ്ടായി.
വെറും വ്യക്തിയല്ല മൻമോഹൻ സിങ് എന്നും മുഖ്യമന്ത്രി കേരളത്തിൽ ഇന്ന് ചടങ്ങുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ് എല്ലാവരാലും ആദരിക്കപ്പെടുന്നയാളാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
#PKKunhalikutty #said #family #got #justice #through #Periya #double #murder #case .