തലശ്ശേരി: (truevisionnews.com) കുന്നോത്തുപറമ്പിൽ ഒമ്പതാം ക്ലാസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് .
താഴേകുന്നോത്തു പറമ്പിൽ പൂവത്താൻ്റെ വിട വിസ്മയയെ (14)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്.
അച്ഛനും അമ്മയും ജോലിക്കുപോയതിനാൽ വീട്ടിൽ വിസ്മയ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് ഉച്ചക്ക് രണ്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കാണാതായ വിവരം വീട്ടുകാരും നാട്ടുകാരും അറിയുന്നത്.
തിരച്ചിലിനൊടുവിൽ താമസ സ്ഥലത്തെ വീട്ടു കിണറ്റിൽ വൈകുന്നേരത്തോടെ കണ്ടെത്തുകയായിരുന്നു.
പാനൂർ അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കണ്ണൂർ ഗവ.മെഡി.കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും
രാജേഷ് - നിഷ ദമ്പതികളുടെ മകളാണ്. സഹോദരൻ : ഗോകുൽ.
#Thalassery #ninth #class #girl #found #dead #well #case #unnatural #death