#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ

#jaundice | തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാ​പനം; പരിശോധനയിൽ വെ​ള്ളത്തിൽ  മ​ല​ത്തി​ന്റെ അം​ശം, പ്രതിരോധം ഊർജിതമാക്കാൻ ആ​ർ.​ഡി.​ഒ
Dec 28, 2024 10:40 AM | By Athira V

ത​ളി​പ്പ​റ​മ്പ്: ( www.truevisionnews.com ) മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ആ​ർ.​ഡി.​ഒ​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ മേ​യി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മു​ച്ച​യ​ത്തി​ലെ കി​ണ​റി​ൽ രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ മാ​ലി​ന്യം ക​ണ്ടെ​ത്തി. ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും വ്യാ​പി​ക്കു​ക​യു​മു​ണ്ടാ​യി.

ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ത്തി​ലെ ടാ​ങ്കി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വെ​ള്ളം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ല​ത്തി​ന്റെ അം​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​യു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ, ത​ഹ​സി​ൽ​ദാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി, ത​ദ്ദേ​ശ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ർ, വ്യാ​പാ​രി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

#Spread #jaundice #grass #inspection #content #faeces #water #RDO #strengthen #defense

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories