#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ

#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ
Dec 25, 2024 09:03 AM | By Athira V

കൊച്ചി: ( www.truevisionnews.com) കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

'മോക്ഷ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിൽ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്.

ഇതിന്റെ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

#unethical #center #guise #Ayurvedic #spa #12 #people #including #eight #women #were #arrested

Next TV

Related Stories
#drowned |  കണ്ണൂരിൽ  സുഹൃത്തുക്കളോടൊപ്പം  മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 25, 2024 08:51 PM

#drowned | കണ്ണൂരിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുറങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയതെന്ന്...

Read More >>
#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

Dec 25, 2024 08:37 PM

#Christmascelebration | ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം, വിമര്‍ശനങ്ങള്‍ക്കിടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു

കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

Dec 25, 2024 08:13 PM

#accident | നിയന്ത്രണം തെറ്റി റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം...

Read More >>
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
Top Stories