#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ
Dec 22, 2024 12:44 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) അടൂർ കൊടുമണ്ണിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തത്.

സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊടുമൺ ഇടത്തിട്ട റോഡിൽ പല ഭാഗങ്ങളിലായി സാമൂഹ്യവിരുദ്ധ അഴിഞ്ഞാടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിന് ശേഷമാണ് സുഹൃത്തുക്കൾ പോലീസിനും നാട്ടുകാർക്കും നേരെ തിരിഞ്ഞത്.

പൊലീസ് വാഹനങ്ങൾ തടഞ്ഞ് സംഘങ്ങൾ റോഡിൽ കുത്തിയിരുന്നു. റോഡിലൂടെ പോയ വാഹനങ്ങളുടെ ചില്ലുകളിൽ അടിച്ചു.

തുടർന്നാണ് സംഭവുമായി ബന്ധപ്പെച്ച് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ അതുൽ പ്രകാശ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ പൊലീസ് നിരന്തരം വീട്ടിൽ കയറി ഇറങ്ങുന്നതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Youngman #rowdy #list #commits #suicide #followed #attack #friends #Seven #people #arrested

Next TV

Related Stories
#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

Dec 22, 2024 04:28 PM

#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ...

Read More >>
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

Dec 22, 2024 03:35 PM

#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ...

Read More >>
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
Top Stories