ആലത്തൂർ: (truevisionnews.com) 11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ.
നെല്ലിയാമ്പതി, പാടഗിരി, നൂറടിപ്പാലം മണലാരു എസ്റ്റേറ്റിൽ അനീഷ് രാജിനെ (34) ആണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
2023 നവംബർ 19ന് പാടഗിരി, നെല്ലിക്കളം, പൂത്തുണ്ട് എസ്റ്റേറ്റിലാണ് സംഭവം. പിഴ അടക്കാത്ത പക്ഷം പ്രതി ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പിഴ അടക്കുകയാണെങ്കിൽ തുകയുടെ 50 ശതമാനം അതിജീവിതക്ക് നൽകണം.
അന്നത്തെ പാടഗിരി എസ്.ഐ. അരവിന്ദാക്ഷനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ മനോജ് ഗോപിയാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ ഉഷാകുമാരി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
അഡ്വ. ടി.എസ്. ബിന്ദു നായരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സി.പി.ഒ നിഷമോൾ കോടതി നടപടികൾ എകോപിപ്പിച്ചു.
#11year #old #woman #sexually #assaulted #Eight #years #imprisonment #fine #accused