#Murdercase | ആറുവയസ്സുകാരിയുടെ കൊലപാതകം; മുസ്‌കാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

#Murdercase | ആറുവയസ്സുകാരിയുടെ കൊലപാതകം; മുസ്‌കാന്റെ  മൃതദേഹം ഇന്ന് സംസ്കരിക്കും
Dec 21, 2024 07:12 AM | By Jain Rosviya

കൊച്ചി: (truevisionnews.com) കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് സംസ്കാരം. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ ഇന്നലെ തെളിവെടുത്തു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി.

കൊലപാതകത്തിൽ മന്ത്രവാദത്തിൻ്റെ സാധ്യതയും പൊലീസ് പരിശോധിക്കും. മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദിനെ കസ്റ്റഡിയലെടുത്തിട്ടുണ്ട്. കൊലപാതകവുമായി നിലവിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. രണ്ടാനമ്മ അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്.

കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്. സംശയം തോന്നിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌ മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. പിന്നാലെ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് അജാസ് ഖാനെയും അനിഷയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

#Murder #six #year #old #girl #Muskan #body #cremated #today

Next TV

Related Stories
#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

Dec 27, 2024 03:58 PM

#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം...

Read More >>
​​#APAbubakarMusliar | ഡോ. മൻമോഹൻ സിങ് മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ -എ പി അബൂബക്കർ മുസ്‌ലിയാർ

Dec 27, 2024 03:57 PM

​​#APAbubakarMusliar | ഡോ. മൻമോഹൻ സിങ് മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ -എ പി അബൂബക്കർ മുസ്‌ലിയാർ

ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്....

Read More >>
#lottery  | ഇന്നത്തെ 70 ലക്ഷം ആര്‍ക്ക് ? അറിയാം നിർമൽ ലോട്ടറി ഫലം

Dec 27, 2024 03:57 PM

#lottery | ഇന്നത്തെ 70 ലക്ഷം ആര്‍ക്ക് ? അറിയാം നിർമൽ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#suspended |  മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ

Dec 27, 2024 03:48 PM

#suspended | മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ

ഡോക്ടർ നൽകിയ മരുന്നു കഴിച്ചതിനുശേഷമാണ് 14 വയസുകാരന് ആരോഗ്യപ്രശ്നങ്ങൾ...

Read More >>
#sexualassault |  പീഡന പരാതി; ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

Dec 27, 2024 03:34 PM

#sexualassault | പീഡന പരാതി; ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി....

Read More >>
Top Stories