#questionpaperleak | ചോദ്യ പേപ്പര്‍ ചോര്‍ച്ച; ഗൂഢാലോചനയുള്‍പ്പെടെ ഏഴു വകുപ്പുകള്‍, എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച്

#questionpaperleak | ചോദ്യ പേപ്പര്‍ ചോര്‍ച്ച; ഗൂഢാലോചനയുള്‍പ്പെടെ ഏഴു വകുപ്പുകള്‍, എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച്
Dec 20, 2024 06:42 PM | By Jain Rosviya

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സിഇഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്.

ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. എംഎസ് സൊല്യൂഷന്‍സിലെ ജീവനക്കാരേയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി.

കേസെടുത്തതിനു പിന്നാലെ എംഎസ് സൊല്യൂഷന്‍റെ കൊടുവള്ളിയിലെ ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ഇതിനിടെ എംഎസ് സൊല്യൂഷന്‍സ് സിഇഓ ഷുഹൈബ് ചക്കാലക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായ അബ്ദുള്‍ ഹക്കീമിനെ കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്ത് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.

എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലെ ചോദ്യം മാത്രം നോക്കി പരീക്ഷക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതിനായിരുന്നു ഭീഷണിയെന്ന് അധ്യാപകനായ അബ്ദുള്‍ ഹക്കീം പറഞ്ഞു.

അതേ സമയം, ചോദ്യ പേപ്പര്‍ ചോരുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടണമെന്ന് വിദ്യാഭ്യാസ സ്ഥാപനമായ സൈലം ആവശ്യപ്പെട്ടു. സൈലത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തെ തള്ളിക്കളയുന്നതായും ഡയറക്ടര്‍ ലിജീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പറും ചോര്‍ന്നിട്ടുണ്ടെന്നു കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

#question #paper #leak #Crime #bench #filed #case #against #MSSolutions #under #seven #counts #including #conspiracy

Next TV

Related Stories
#MundakaiChuralmalaTownship | മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ

Dec 20, 2024 10:53 PM

#MundakaiChuralmalaTownship | മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള ടൗണ്ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക...

Read More >>
#Accident | നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Dec 20, 2024 10:37 PM

#Accident | നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്....

Read More >>
#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

Dec 20, 2024 09:46 PM

#snake | ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനില്‍...

Read More >>
#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Dec 20, 2024 09:06 PM

#wellcollapsed | വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു...

Read More >>
#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

Dec 20, 2024 08:25 PM

#RahulGandhi | 'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories