തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായതിനെ തുടർന്നാണ് മുന്നറിയിപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായി.
അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട് - തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#Light #rain #likely #state #next #five #days.