കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൈതപ്പൊയിലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു . ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വയനാട്ടിൽ നിന്ന് കോഴി ഇറക്കി മടങ്ങുകയായിരുന്ന പിക്കപ്പ് ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തുണ്ടായിരുന്ന പോസ്റ്റ് തകർത്ത് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ച് നിൽക്കുകയായിരുന്നു.
ദർശനം കഴിഞ്ഞ് ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
തീർത്ഥാടകരായ പത്ത് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. എട്ടുപേർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. രണ്ടുപേരുടെ പരിക്കുകൾ ഗുരുതരമാണ്. ഇവരെ ഈങ്ങാപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബസുമായി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആയതിനാൽ ബാക്കിയുള്ള അയ്യപ്പ ഭക്തന്മാരെ അടിവാരത്തുള്ള പോലീസ് എയ്ഡ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.
#Kozhikode #Sabarimala #pilgrims #bus #collides #pickup #lorry #Ten #people #were #injured