#Sharonmurdercase | ഷാരോൺ വധക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, പ്രതികൾക്കെതിരെ വിസ്തരിച്ചത് 95 സാക്ഷികളെ

#Sharonmurdercase | ഷാരോൺ വധക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, പ്രതികൾക്കെതിരെ വിസ്തരിച്ചത് 95 സാക്ഷികളെ
Dec 18, 2024 09:52 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി.

കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് ഇന്ന് കോടതിയിൽ പൂർത്തിയായത്. പ്രതികൾക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.

കേസ് തെളിയിക്കാൻ പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ച് പലപ്പോഴായി ശീതളപാനീയത്തിൽ ഗുളിക കലർത്തി നൽകി.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവിൽ വിദഗ്ധമായി വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.

2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി കണ്ടെത്തിയിരുന്നു.

വിദ്​ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ വച്ച് ഷാരോണ്‍ മരിക്കുന്നത്.

#Sharon #murder #case #collection #evidence #completed #95 #witnesses #examined #against #accused

Next TV

Related Stories
#suicidecase | കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Dec 18, 2024 12:09 PM

#suicidecase | കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു....

Read More >>
#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

Dec 18, 2024 12:03 PM

#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ്...

Read More >>
#arrest |   അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

Dec 18, 2024 11:59 AM

#arrest | അമ്പടി കേമി .... മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ

കടവന്ത്ര താഴയിൽ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി മുക്കുപണ്ടം...

Read More >>
#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്  പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

Dec 18, 2024 11:42 AM

#sexualassault | പൂജാരി ചമഞ്ഞ് അ​സു​ഖം മാ​റ്റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്

ഒ​ന്നാം പ്ര​തി പാ​ല​ക്കാ​ട് കൂ​ട​ല്ലൂ​ർ പ​ടി​ഞ്ഞാ​ത്ത​റ താ​ഴ​ത്തെ വീ​ട് വി​നോ​ദി​നെ​യാ​ണ് (42)...

Read More >>
#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

Dec 18, 2024 11:42 AM

#stabbedcase | കണ്ണൂരിൽ ഓ​ടു​ന്ന ബ​സി​ല്‍ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവം; 29-കാരൻ അറസ്റ്റില്‍

ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ക​ത്തി പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ വി​പി​നും...

Read More >>
#goldrate |  ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Dec 18, 2024 11:39 AM

#goldrate | ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080...

Read More >>
Top Stories

Entertainment News