#lakshmisuicide | 'അസുഖമായതിനാൽ ക്ലാസിലേക്കില്ല', അവധിയെടുത്ത കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം

#lakshmisuicide | 'അസുഖമായതിനാൽ ക്ലാസിലേക്കില്ല', അവധിയെടുത്ത കോഴിക്കോട് നഴ്സിങ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം
Dec 18, 2024 07:55 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടത്താനാണ് തീരുമാനം.

കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ ഇന്ന് ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ ഇന്ന് അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്.

എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല.

മെഡിക്കൽ കോളേജിന് പിറക് വശത്തെ കെ എം കൃഷ്ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്മി രാധാകൃഷ്ണൻ താമസിച്ചിരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്റ്റുമോർട്ടം പൂർത്തിയാക്കുക.

#death #Kozhikode #nursing #student #Lakshmi #who #took #leave #absence #class #because #illness #mystery #investigation

Next TV

Related Stories
#accident | കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

Dec 18, 2024 09:55 AM

#accident | കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

വയനാട്ടിൽ നിന്ന് കോഴി ഇറക്കി മടങ്ങുകയായിരുന്ന പിക്കപ്പ് ലോറിയാണ് ബസുമായി...

Read More >>
#Sharonmurdercase | ഷാരോൺ വധക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, പ്രതികൾക്കെതിരെ വിസ്തരിച്ചത് 95 സാക്ഷികളെ

Dec 18, 2024 09:52 AM

#Sharonmurdercase | ഷാരോൺ വധക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, പ്രതികൾക്കെതിരെ വിസ്തരിച്ചത് 95 സാക്ഷികളെ

കേസ് തെളിയിക്കാൻ പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ...

Read More >>
#Shanmurdercase | എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; അഞ്ച് പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

Dec 18, 2024 09:21 AM

#Shanmurdercase | എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; അഞ്ച് പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ്...

Read More >>
#death | വീട്ടമ്മയുടെ മരണമൊഴിയെടുത്തു; തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Dec 18, 2024 09:05 AM

#death | വീട്ടമ്മയുടെ മരണമൊഴിയെടുത്തു; തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ചൊവ്വാഴ്ച പുലർച്ചെയാണ് കാഞ്ചനയെ വീട്ടിൽ വച്ച് തീപൊളളലേറ്റ നിലയിൽ...

Read More >>
#tribalwomanbody | ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

Dec 18, 2024 08:41 AM

#tribalwomanbody | ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ചുണ്ടമ്മ എന്ന വയോധിക മരിച്ചത് മുതല്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പ്രമോട്ടര്‍മാകര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആംബുലന്‍...

Read More >>
Top Stories










Entertainment News