പയ്യോളി ( കോഴിക്കോട്) : (truevisionnews.com) വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ അഗ്നിയിരയാക്കിയ പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസുകൾ തകർത്തു .
ബുധനാഴ്ച പുലർച്ചെ 1.30 ഓടെ പയ്യോളിയിലാണ് സംഭവം . പയ്യോളി ഐ.പി. സി. റോഡിൽ പുതിയേടത്ത് താഴെ സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സ്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത് .
സജിത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ സമീപത്തെ റോഡരികിലേക്ക് തള്ളി കൊണ്ടു പോയാണ് പ്രതി പുതിയോട്ടിൽ ഫഹദ് (36) സ്കൂട്ടർ തീവച്ച് നശിപ്പിക്കുന്നത് .
തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർമാർ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
ഇതോടെ അക്രമാസക്തനായ പ്രതി പൊലീസ് സ്റ്റേഷന്‍റെ ഗ്ലാസ്സുകൾ തകർത്തു. കൈക്ക് സാരമായി പരിക്കേറ്റ പ്രതി ഫഹദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഒട്ടനവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
#suspect #set #fire #electric #scooter #parked #backyard #broke #windows #police #station.