#Bombthreat | ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ

#Bombthreat | ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ
Dec 9, 2024 08:46 AM | By Jain Rosviya

ദില്ലി : (truevisionnews.com) ദില്ലിയിലെ രണ്ട് സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിനുമാണ് ബോംബ് ഭീഷണി.

ഇന്ന് പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്.

നിലവില്‍ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്.

ജിഡി ഗോയങ്ക സ്‌കൂളിൽ നിന്ന് 6:15നും, ഡെല്‍ഹി പബ്ലിക് സ്കൂളില്‍ നിന്ന് 7:06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്നി രക്ഷാ സേന സംഘം പറഞ്ഞു.

അഗ്നി രക്ഷാ സേന, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുണ്ട്. അതേ സമയം ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

നേരത്തെ ഒക്ടോബറില്‍ ദില്ലിയിലെ പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

#Bomb #threat #schools #Delhi #again #police #fire #brigade #conducting #search

Next TV

Related Stories
#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Jan 17, 2025 09:04 AM

#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

അ​ത്താ​വ​ർ ഐ​വ​റി ട​വ​റി​ൽ താ​മ​സി​ക്കു​ന്ന അ​ഡൂ​ർ സ്വ​ദേ​ശി ഷ​രീ​ഫി​ന്റെ മ​ക​ൻ ഷ​ഹീ​മാ​ണ് (20)...

Read More >>
#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

Jan 16, 2025 10:40 PM

#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ...

Read More >>
#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച്  പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

Jan 16, 2025 10:13 PM

#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും...

Read More >>
#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

Jan 16, 2025 09:35 PM

#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

സംഭവത്തിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ പോലീസ് അറസ്റ്റ്...

Read More >>
#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Jan 16, 2025 05:33 PM

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ...

Read More >>
Top Stories