ബംഗളൂരു: ( www.truevisionnews.com) മുൻ പെൺസുഹൃത്തിന്റെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ.
ബംഗളൂരുവിലാണ് സംഭവം. 2.5 കോടി രൂപയാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. യുവതി ചെറിയ സംഖ്യകളായി ഇയാൾക്ക് ഈ തുക കൈമാറിവരികയായിരുന്നു.
യുവതിയിൽ നിന്നും ഇയാൾ ഒരു കോടിയിലധികം തുക കൈക്കലാക്കി. ഒടുവിൽ ഗതികെട്ട യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും 80 ലക്ഷം പിടിച്ചെടുക്കുകയും ചെയ്തു.
പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ബിബിഎ വിദ്യാർഥികളായിരുന്നു ഇരുവരും. പഠനം നിർത്തി യുവതി തൊഴിലിലേക്ക് കടന്നതോടെയാണ് ഇരുവരും പിരിയുന്നത്.
എന്നാൽ യുവാവ് ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ റെക്കോഡ് ചെയ്ത് വെച്ചിരുന്നു. ഇതുപയോഗിച്ചാണ് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയത്.
അച്ഛന്റെയും മുത്തശ്ശിയുടെയും അക്കൗണ്ടുകളിൽ നിന്ന് പണമെടുത്താണ് യുവതി യുവാവിന് പണം നൽകിയിരുന്നത്. 1.25 കോടി രൂപയാണ് ഇയാൾ പെൺകുട്ടിയിൽ നിന്നും കൈക്കലാക്കിയത്.
പണത്തിന് പുറമെ കാറുകൾ, വാച്ചുകൾ, സൂപ്പർ ബൈക്കുകൾ ടീഷർട്ടുകൾ എന്നിവയും യുവതിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു.
യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ പിടിച്ചുവാങ്ങി. 2023 മുതൽ യുവതിയെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു ഇയാൾ.
#Threats #publishing #private #footage #youngman #arrested #extorting #crores #exgirlfriend